Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവ് കോവിഡ് ബാധിച്ചു മരിച്ച വിഷമത്തില്‍ ഭാര്യയും മകനും തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 3 ഓഗസ്റ്റ് 2021 (10:42 IST)
തൃശൂര്‍: ഭര്‍ത്താവ് കോവിഡ് ബാധിച്ചു മരിച്ച വിഷമത്തില്‍ ഭാര്യയും മകനും തൂങ്ങിമരിച്ചു. പൂക്കോട് വെട്ടിയാട്ടില്‍ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകന്‍ അശ്വിന്‍ (13) എന്നിവരാണ് രണ്ട് കിടപ്പുമുറികളിലായി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
കഴിഞ്ഞ ദിവസം രാവിലെ മുതലേ ഇവരെ പുറത്തു കാണാതിരുന്നു, അന്വേഷിച്ചെത്തിയ അയല്‍വാസിയായ സ്ത്രീയാണ് ഉച്ചയോടെ ഇവരുടെ മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് ഇവരുടെ ഭര്‍ത്താവായ സുമേഷ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഭാര്യയും മകനും മാത്രമായി വീട്ടില്‍. ഇരുവരും കടുത്ത വിഷമത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.
 
തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് അനില. വരാക്കരയിലെ ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments