മകള്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത പിതാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു
വിദ്യാര്‍ത്ഥിനിയായ മകള്‍ തൂങ്ങിമരിക്കുന്നതു കണ്ട പിതാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്
വിദ്യാര്‍ത്ഥിനിയായ മകള്‍ തൂങ്ങിമരിക്കുന്നതു കണ്ട പിതാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കരിച്ചാറ എല് പി സ്കൂളിനടുത്തുള്ള കുംഭത്തു വീട്ടില്‍ 15 കാരിയായ നവ്യാകൃഷ്ണ എന്ന ഉണ്ണിമായയാണു തൂങ്ങിമരിച്ചത്.
ഇതില്‍ മനംനൊന്ത നവ്യാകൃഷ്ണയുടെ പിതാവ് അജി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ സമയോചിതമായ നാട്ടുകാരുടെ ഇടപെടല്‍ ഇയാളുടെ ജീവന്‍ രക്ഷിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. നവ്യാകൃഷ്ണയുടെ മാതാപിതാക്കള്‍ ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.
കണിയാപുരം മുസ്ലീം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണു മരിച്ച നവ്യാകൃഷ്ണന്‍. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.