Publish Date: Tue, 12 Sep 2023 (18:58 IST)
Updated Date: Tue, 12 Sep 2023 (19:00 IST)
എറണാകുളം: എറണാകുളം ജില്ലയിലെ കടമക്കുടിയിലെ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്പ (32), മക്കളായ ഏബൽ (7), ആരോൺ (5) എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ചെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ശില്പ വിദേശത്താണ് ജോലി ചെയ്യുന്നത്. കടമക്കുടിയിൽ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു മരിച്ച നിജോ. പ്രാഥമിക നിഗമനത്തിൽ സംഭവം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യ ആണെന്നാണ് സംശയിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
രണ്ടു മക്കൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ച ശില്പ നാട്ടിലെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും എന്നറിയിച്ചു. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.