പോലീസിന്റെ മുന്നില്‍ യുവാവ് തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 6 ഡിസം‌ബര്‍ 2020 (10:55 IST)
കോഴിക്കോട്: പോലീസിന്റെ മുന്നില്‍ വച്ച് യുവാവ് തൂങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. കക്കോടി മക്കട  കോട്ടുപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് എന്ന 32 കാരനാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.
 
രാവിലെ ആറ് മണിയോടെ വീട്ടിലെത്തിയ ഇയാള്‍ വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുമുറ്റത്തെ പ്ലാവില്‍ കയറി കഴുത്തില്‍ കുരുക്കിടുകയും ചെയ്തു. വീട്ടുകാര്‍ യുവാവിനെ അനുനയിപ്പിക്കാന്‍ നോക്കി. എന്നാല്‍ ഇതിനു യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ ചേവായൂര്‍ പോലീസില്‍ വിവരം അറിയിച്ചു. എസ് .ഐ യും പോലീസുകാരും എത്തി നല്ലവാക്കു പറഞ്ഞു യുവാവിനെ താഴത്തിറക്കാന്‍ നോക്കി.
 
ഇതിനിടെ അഗ്‌നിശമന രക്ഷാ യൂണിറ്റും സ്ഥലത്തെത്തി. എന്നാല്‍ ഇവര്‍ എത്തിയതോടെ യുവാവിന്റെ മറ്റു മാറി. കഴുത്തില്‍ ഇട്ടിരുന്ന കുറുക്കോടെ യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഈ സമയം യുവവൈന്റെ കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു.
 
കഴിഞ്ഞ ഇരുപത് മാസങ്ങളായി മോഷണക്കേസില്‍ അകപ്പെട്ട ജയിലിലായിരുന്നു ഇയാള്‍. പോലീസുകാരായ ചിലരുടെ മോശമായ പ്രവൃത്തിയെ കുറിച്ച് പരാതി നല്കിയിരുന്നതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് ഇയാള്‍ ആത്മഹത്യാ കുറിപ്പിലും ശബ്ദ സന്ദേശത്തിലും വെളിപ്പെടുത്തിയിരുന്നു. മോഷ്ടാവ് എന്ന പേര് വന്നതോടെ തനിക്ക് ഭാര്യയേയും നഷ്ടമായതായി ഇയാളുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments