Select Your Language

Notifications

webdunia
webdunia
webdunia
webdunia

"കാപ്പ" - നാടുകടത്തിയ യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 27 ഒക്‌ടോബര്‍ 2022 (09:59 IST)
കൊച്ചി: കാപ്പ നിയമപ്രകാരം കേസെടുത്തു നാടുകടത്തിയ യുവാവിനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു നാടുകടത്തപ്പെട്ട പൊന്ന്യം പരാംകുന്നു കുറാഞ്ചി വീട്ടിൽ കെ.വിഥുവിനെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജ് മുറിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ചൊവ്വാഴ്ചയാണ് കതിരൂർ പോലീസ് ഇയാളെ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നാടുകടത്തിയത്.

ലോഡ്ജിൽ മുറിയെടുത്ത ഇയാളെ അടുത്ത ദിവസം പുറത്തു കണ്ടില്ല. സന്ധ്യയോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാരൻ ജനലിലൂടെ നോക്കിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ അധികൃതർ ഉടൻ തന്നെ വിവരം നോർത്ത് പോലീസിനെ അറിയിക്കുകയും മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്‌തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ കൂടുതല്‍ പേരും 80 വയസ്സ് കഴിഞ്ഞവര്‍