Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓട്ടോ ഡ്രൈവർ ലോഡ്ജിൽ തൂങ്ങിമരിച്ചു

ഓട്ടോ ഡ്രൈവർ ലോഡ്ജിൽ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

, ശനി, 9 ഏപ്രില്‍ 2022 (20:39 IST)
തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടായിക്കോണം തെങ്ങുവിള ക്ഷേത്രത്തിനടുത്ത് ശരണം വീട്ടിൽ അഭിലാഷ് എന്ന 38 കാരനെയാണ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പോത്തൻകോട് ജംഗ്‌ഷനിലെ പെട്രോൾ പാമ്പിന് എതിർവശത്തുള്ള ലോഡ്ജ് മുറിയിലാണ് അഭിലാഷ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

മൂന്നു ദിവസത്തെ പഴക്കമുണ്ട് മൃതദേഹത്തിന് എന്നാണ് പോലീസ് നിഗമനം. പൂട്ടിക്കിടന്ന മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കതക് പൊളിച്ചാണ് അകത്തു കടന്നത്. അഭിലാഷിന്റെ മൃതദേഹം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു.

ബുധനാഴ്ചയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. പോത്തൻകോട് ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്ന അഭിലാഷ് അവിവാഹിതനാണ്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ മറ്റു ദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 347 പേര്‍ക്ക്; പരിശോധിച്ചത് 13,599 സാമ്പിളുകള്‍