Publish Date: Tue, 10 Aug 2021 (13:02 IST)
Updated Date: Tue, 10 Aug 2021 (13:05 IST)
പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് തൂങ്ങിമരിച്ചു. തിരുവല്ല കവിയൂർ സ്വദേശിയായ വാളം പറമ്പിൽ വീട്ടിൽ രാജൻ - രമണി ദമ്പതികളുടെ മകൻ രതീഷ് (36) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.
കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഭാര്യയുമായി വഴക്കുണ്ടാക്കിയ രതീഷ് വീട്ടിലെ കിടപ്പുമുറിയിൽ കയറി വാതിലടയ്ക്കുകയും ഉത്തരത്തിൽ തൂങ്ങി മരിക്കുകയുമായിരുന്നു.
അയൽവാസികൾ വിവരം അറിഞ്ഞെത്തി കിടപ്പുമുറിയുടെ വാതിൽ ചവിട്ടി തുറന്നു രതീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.