Webdunia - Bharat's app for daily news and videos

Install App

താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടതിൽ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (16:07 IST)
എറണാകുളം: താത്കാലിക ജീവനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്ന്  പിരിച്ചുവിട്ടതിൽ മനം നൊന്ത് അയാളുടെ ഭാര്യ ആത്മഹത്യ ചെയ്തു. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ട മൂലയിൽ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45) ആണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്.

കോലഞ്ചേരി ചൂണ്ടിയിലെ വാട്ടർ അതോറിറ്റി വകുപ്പിൽ കഴിഞ്ഞ പത്ത് വര്ഷങ്ങളായി സുരേന്ദ്രൻ താത്കാലിക ജീവനക്കാരനായിരുന്നു. എന്നാൽ അടുത്തിടെ വകുപ്പ് മന്ത്രി മാറിയതോടെ പ്രാദേശിക നേതാക്കൾ ഇടപെട്ടു സുരേന്ദ്രനെ ജോലിയിൽ നിന്ന് മാറ്റിയിരുന്നു എന്നാണ് വിവരം. ആഴ്ചവേതനമായി 450 രൂപ ലഭിച്ചിരുന്ന ജോലി ഇല്ലാതായതോടെ കുടുംബം വിഷമത്തിലായി.

ഇതിനെ തുടർന്നാണ് കഴിഞ്ഞ പതിനെട്ടിന് രാവിലെ സുരേന്ദ്രന്റെ ഭാര്യ കിണറ്റിൽ ചാടിയത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് സിന്ധുവിനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുദ്യോഗസ്ഥര്‍ക്ക് നല്ല നടപ്പ് പരിശീലനം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ തന്റെ 112മത്തെ വയസ്സില്‍ അന്തരിച്ചു; ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്

ഇടപെട്ട് കേന്ദ്രം; സംസ്ഥാന ബിജെപി നേതാക്കളോട് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദേശം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി; കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാട് തേടി

അടുത്ത ലേഖനം
Show comments