പീഡനത്തിനെതിരെ നടപടിയില്ലെന്നാരോപിച്ച് സുപ്രീംകോടതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളില്‍ ഒരാള്‍ മരിച്ചു. യുപിയില്‍ നിന്നുള്ള ബിഎസ്പി എംപിയായ അതുല്‍ റായ് പീഡിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടുപേരെയും ഉടന്‍തന്നെ സുരക്ഷാ ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കും മുന്‍പ് ഇവര്‍ വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതില്‍ എംപിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. 2019ല്‍ വാരണാസിയിലെ അപാര്‍ട്‌മെന്റില്‍ വച്ച് പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.