തിരുവനന്തപുരം: യുവാവ് വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം. മലയിൻകീഴ് സെറ്റിൽമെന്റ് കോളനി നിവാസി കണ്ണൻ എന്ന 36 കാരന്റെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്.
ഇയാളുടെ വീട്ടിലെ രണ്ടാം നിലയിലെ മുറിയിലെ ജന്നലിലാണ് തൂങ്ങിയത്. എന്നാൽ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ ജനലിനടുത്തുള്ള കട്ടിലിലായിരുന്നു എന്നതാണ് ബന്ധുക്കൾക്ക് സംശയത്തിനിടയാക്കിയത്. മലയിൻകീഴ് പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത് തൂങ്ങിമരണമെന്നാണ് പ്രാഥമികമായി കരുതുന്നത് എന്നാണു പോലീസ് പറയുന്നത്.
എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നാണു പോലീസ് പറയുന്നത്. ദേവസ്വം ബോർഡ് ജീവനക്കാരി അർച്ചനയാണ് ഭാര്യ. ഇവരുടേത് പ്രണയവിവാഹമായിരുന്നു. മക്കൾ അഞ്ജലി, അവന്തിക.