Publish Date: Thu, 01 Jul 2021 (20:25 IST)
Updated Date: Thu, 01 Jul 2021 (20:32 IST)
ഇടുക്കി: ഇടുക്കിയിലെ നെല്ലിപ്പാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് കടക്കെണി മൂലമാണെന്നു കുടുംബം പറയുന്നു. നെല്ലിപ്പാറ നിവാസി സന്തോഷ് എന്ന 45 കാരനാണ് ആത്മഹഹത്യ ചെയ്തത്. കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നു എന്ന സന്തോഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തത്തിയിരുന്നു എന്ന സന്തോഷിന്റെ ഭാര്യ ഗീത ആരോപിച്ചു. കോവിഡ് ലോക്ക് ഡൗണ്‍ പ്രതിസന്ധികളാണ് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതായത് എന്നാണു കുടുംബം പറഞ്ഞത്.