Webdunia - Bharat's app for daily news and videos

Install App

നിലമ്പൂരില്‍ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തതിനു തൊട്ടു പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 11 നവം‌ബര്‍ 2020 (13:27 IST)
നിലമ്പൂര്‍: നിലമ്പൂര്‍ ഞെട്ടിക്കുളത്ത് മക്കളോടൊപ്പം ആത്മഹത്യഹ്യ ചെയ്ത രഹാനെയുടെ ഭര്‍ത്താവായ ബിനീഷ് ശ്രീധരനും (35) ബുധനാഴ്ച വെളുപ്പിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു. തുടിമുട്ടിയിലുള്ള മൂത്ത സഹോദരന്റെ വീട്ടിലായിരുന്നു ഇയാളെ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടക്കിക്കൊണ്ട് രഹാനയും മക്കളായ ആദിത്യന്‍, അര്‍ജുന്‍, അഭിനവ് എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇവര്‍ മരിക്കാന്‍ കാരണം ഭര്‍ത്താവായ ബിനേഷിന് പരസ്ത്രീ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് ബിനീഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും മക്കളും ആത്മഹത്യ ചെയ്ത സമയത് ബിനീഷ് സംഭവ സ്ഥലത്തില്ലായിരുന്നു.
 
ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ കുട്ടികളുടെ ജന്മദിനം ഒന്നിച്ച് ആഘോഷിച്ച ശേഷം നവംബര്‍ മൂന്നിനായിരുന്നു ജോലി സ്ഥലമായ ഇരിക്കൂറിലേക്ക് റബ്ബര്‍ ടാപ്പിംഗിനായി പോയത്. എന്നാല്‍ ഞായറാഴ്ച രാവിലെ ബിനീഷ് രഹാനയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനാല്‍ അടുത്ത വീട്ടിലേക്ക് വിളിച്ച് വിവരം അന്വേഷിച്ച്. അവര്‍ വന്നു നോക്കിയപ്പോഴാണ് ഭാര്യയും മക്കളും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട വിവരം ബിനീഷിനെ അറിയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments