Webdunia - Bharat's app for daily news and videos

Install App

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പത്താം ക്ലാസുകാരനല്ലെന്ന് പോലീസ്

എ കെ ജെ അയ്യര്‍
ബുധന്‍, 11 നവം‌ബര്‍ 2020 (13:23 IST)
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ കുറുമാത്തൂരില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത് ബന്ധുവായ പത്താം ക്‌ളാസുകാരനാണെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡനത്തിന് ഉത്തരവാദി കുട്ടിയുടെ പിതാവാണെന്ന് റിപ്പോര്‍ട്ട്.
 
വിദേശത്തു ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ വന്നപ്പോള്‍ പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ലോക്ക് ഡൗണ്‍  കാലത്ത് നാട്ടിലെത്തിയ പിതാവ് കുട്ടിയെ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ഇയാള്‍ വിദേശത്തേക്ക് പോവുകയും ചെയ്തു.
 
കഴിഞ്ഞ ദിവസം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് അരിഞ്ഞത്. വിവരം കുട്ടിയുടെ പിതാവിനെയും അറിയിച്ചിരുന്നു. എന്നാല്‍ പിതാവ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ഗര്ഭത്തിന്റെ ഉത്തരവാദിത്വം കുട്ടി ബന്ധുവായ പത്താം ക്ളാസുകാരിനില്‍ ആരോപിക്കുകയും ചെയ്തു.
 
എന്നാല്‍ കുട്ടിയുടെ മൊഴികളില്‍ ഉണ്ടായ വൈരുധ്യം പോലീസില്‍ സംശയം ജനിപ്പിക്കുകയും വനിതാ പോലീസും  കൗണ്‍സിലിംഗ് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി സത്യം തുറന്നു പറയുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments