Publish Date: Tue, 10 Oct 2023 (19:23 IST)
Updated Date: Tue, 10 Oct 2023 (19:24 IST)
തിരുവനന്തപുരം : പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്ദിയോട് കുറുപുഴ വെമ്പ് ഈട്ടിമൂട് വടക്കേവിള വീട്ടിൽ അജിത് എന്ന പതിനേഴുകാരനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടിൽ കുടുംബശ്രീ സംഘടിപ്പിച്ച വീണ്ടും സ്‌കൂളിലേക്ക് എന്ന പരിപാടിക്ക് ശേഷം മാതാവ് ലീന വീട്ടിൽ എത്തിയപ്പോഴാണ് അജിത് തൂങ്ങിനിൽക്കുന്നത് കണ്ടത്. ഇവരുടെ നിലവിളി കേട്ട് എത്തിയ അയൽക്കാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ അജിത്തിന്റെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രതീഷ് - ലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജിത്.
മഞ്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ലെന്ന് അന്വേഷണം നടത്തിയ പാലോട് പോലീസ് അറിയിച്ചു.