Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി

ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി

എ കെ ജെ അയ്യര്‍

, വെള്ളി, 18 ഓഗസ്റ്റ് 2023 (17:12 IST)
കോഴിക്കോട്: ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടു കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി. ബാലുശ്ശേരി പാലൊളി പുതുക്കുടി സത്യൻ മകൻ അആകാഷ് എന്ന 24 കാരനെയാണ്‌ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

മഞ്ഞപ്പാലത്തെ ജലവിതരണ പദ്ധതിയുടെ പൈപ്പിന്റെ അടിഭാഗത്ത് ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് ഇയാൾ.

പോലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തൊട്ടടുത്ത ദിവസങ്ങളിലായി അറുപതിനായിരം രൂപയും സ്ഥാപനത്തിൽ അടയ്‌ക്കേണ്ട പണവും ഓൺലൈൻ ഗെയിമിലൂടെ ഇയാൾക്ക് നഷ്ടപെട്ടതായാണ് പറയുന്നത്. ആകെ മൂന്നു ലക്ഷത്തോളം രൂപ കാറ്റേ ബാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപകടത്തിൽ മരിച്ച ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും കേസ് ഫയലിന്റെ പകർപ്പിനു കൈക്കൂലി : ഗ്രേഡ് എസ്ഐ ക്ക് സ്ഥലംമാറ്റം