Webdunia - Bharat's app for daily news and videos

Install App

സ്വകാര്യസ്‌കൂൾ അധ്യാപിക തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (13:50 IST)
തിരുവനന്തപുരം: സ്വകാര്യ സ്‌കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട പുലിയൂർശാല ചരുവിള വീട്ടിൽ മധുസൂദനൻ നായർ - കൃഷ്ണമ്മ ദമ്പതികളുടെ മകൾ ശ്രീലതിക (38) യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ദമ്പതികളുടെ മൂന്നു പെൺമക്കളിൽ ഏറ്റവും ഇളയ മകളാണ് ശ്രീലതിക. പാറശാലയിൽ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ശ്രീലതിക ഭർത്താവ് അശോക് കുമാറുമായി പിണങ്ങിയാണ് വീട്ടിൽ എത്തിയത്. വീട്ടിലെത്തിയ ഇവർ പോലീസ് ഉദ്യോഗസ്ഥയായ സഹോദരിയെ വിളിച്ചു താൻ വീട്ടിൽ എത്തിയിട്ടുണ്ടെന്നും വീട്ടിലേക്ക് വരണമെന്നും പറഞ്ഞു.

സഹോദരി വീട്ടിൽ എത്തുന്നതിനു മുമ്പായിരുന്നു ഇവർ തൂങ്ങിമരിച്ചത്. ഭർത്താവുമായുള്ള കലഹമാണ് ശ്രീലതിക തൂങ്ങിമരിക്കാൻ കാരണമെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. പോലീസ് കേസെടുത്തു. ഏക മകൻ അഭയ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

അടുത്ത ലേഖനം
Show comments