Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന് പ്രചരണം, സംശയനിഴലിലായ അന്തേവാസിയെ പരിശോധിച്ച് ക്രൈംബ്രാഞ്ച്

Sukumarakurup Case

സിആര്‍ രവിചന്ദ്രന്‍

, ശനി, 13 നവം‌ബര്‍ 2021 (10:01 IST)
സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരണം ഉണ്ടായതിനെതുടര്‍ന്ന് ക്രൈംബ്രാഞ്ച് സ്ഥലത്തെത്തി. കോട്ടയം ആര്‍പ്പുക്കര നവജീവന്‍ സ്ഥാപനത്തില്‍ സുകുമാരക്കുറുപ്പ് ചികിത്സയിലുണ്ടെന്നാണ് പ്രചരണം വന്നത്. ഇതേത്തുടര്‍ന്ന് സംശയനിഴലിലായ അന്തേവാസിയെ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൂടാതെ ഇയാള്‍ കുറുപ്പല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 
 
വയോധികരുടേയും അനാഥരുടേയും സംരക്ഷണകേന്ദ്രമാണ് നവജീവന്‍. 62 വയസുള്ള അന്തേവാസിയെയാണ് പരിശോധിച്ചത്. 2017ല്‍ ലഖ്‌നൗവില്‍ നിന്നാണ് അന്തേവാസി നവജീവനില്‍ എത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ മഴ ശമിക്കുന്നു; ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങി