Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കനത്ത് ചൂട് തുടരും; പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക

Summer heat continues in Kerala
, ശനി, 4 മാര്‍ച്ച് 2023 (10:15 IST)
സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരും. പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ത വകുപ്പ് അറിയിച്ചു. ഇത് സാധാരണയേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കുള്ള ജാഗ്രത നിര്‍ദേശം ഇന്ന് കൂടി തുടരും. ഈ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സൂര്യാതപം, നിര്‍ജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണം. രണ്ട് ദിവസത്തിനകം ചൂട് കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. 
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 
പകല്‍ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക 
 
ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയുള്ള വെയില്‍ കൊള്ളരുത് 
 
ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ വിശ്രമം ലഭിക്കുന്ന രീതിയില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കുക 
 
പുറത്തിറങ്ങുമ്പോള്‍ കുട കൈയില്‍ കരുതുക 
 
ഇടയ്ക്കിടെ വെള്ളം കുടിക്കുക 
 
പോളിസ്റ്റര്‍ പോലെ ചൂട് കൂടുതലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക 
 
ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിമിംഗല ഛർദ്ദിയുമായി രണ്ടു പേർ പിടിയിൽ