Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

സൂര്യതപമേറ്റു മദ്ധ്യവയസ്കൻ മരിച്ചു

Kerala Weather, Heat, Temperature, Kerala News, Webdunia Malayalam

എ കെ ജെ അയ്യര്‍

, ബുധന്‍, 24 ഏപ്രില്‍ 2024 (15:48 IST)
പാലക്കാട് : പാലക്കാട്ട് കഴിഞ്ഞ ദിവസം കഠിനമായ സൂര്യതപമേറ്റു മദ്ധ്യവയസ്കൻ മരിച്ചു. ക്കൽ മന്ദം കുത്തന്നൂർ പനയങ്കണ്ടം വീട്ടിൽ ഹരിദാസൻ എന്ന 65 കാരനാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോട് ഇയാളെ വീടിനടുത്തുള്ള വഴിയിൽ ദേഹമാസകലം പൊള്ളലേറ്റ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമിതമായി മദ്യപിച്ച ശേഷം ഇയാൾ വീട്ടിനടുത്തുള്ള വഴിയിൽ പെരുവെയിലിൽ കിടക്കുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.
 
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇയാളുടെ മരണം സൂര്യതപമേറ്റാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവില്വാമല ഐവർമഠത്തിൽ സംസ്കാരം നടത്തി. അവിവാഹിതനാണ് ഇയാൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Loksabha Elections: പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും