Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണിന് സമാനം; നിയന്ത്രണങ്ങള്‍ എങ്ങനെയൊക്കെ എന്ന് അറിഞ്ഞിരിക്കാം

Sunday Restrictions
, ശനി, 22 ജനുവരി 2022 (08:59 IST)
കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി നാളെ (ഞായര്‍) സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. ഇന്ന് അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍വരും. നിരത്തുകളില്‍ കര്‍ശന പൊലീസ് പരിശോധനയുണ്ടാകും. 
 
വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരെ മാത്രമേ അനുവദിക്കൂ. ഞായറാഴ്ച ജോലി ചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം. പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവെച്ച് യാത്ര ചെയ്യാം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും സ്റ്റേ വൗച്ചേഴ്‌സ് ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്സി വാഹനങ്ങളും അനുവദിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗണ്‍ അവസാന മാര്‍ഗം; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍