Publish Date: Mon, 24 Jan 2022 (08:16 IST)
Updated Date: Mon, 24 Jan 2022 (08:20 IST)
കോവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തില്‍ ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചത്. ജനുവരി 23, 30 ഞായറാഴ്ചകളില്‍ മാത്രമാണ് നിലവില്‍ നിയന്ത്രണമുള്ളത്. എന്നാല്‍, ഈ നിയന്ത്രണം ഫെബ്രുവരിയിലും തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഫെബ്രുവരിയിലെ ആദ്യ രണ്ട് ഞായറാഴ്ചകളിലേക്കും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്ത കോവിഡ് അവലോകന യോഗത്തില്‍ ഞായര്‍ നിയന്ത്രണം നീട്ടുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കും. ഞായര്‍ നിയന്ത്രണം നീട്ടുന്നതിനൊപ്പം രാത്രിയാത്രാ നിരോധനവും അടുത്ത കോവിഡ് അവലോകന യോഗം ചര്‍ച്ച ചെയ്യും.