നെല്ലിയാമ്പതിയില്‍ സര്‍ക്കാരിന് തിരിച്ചടി; മിന്നാമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് ഉടമയ്ക്ക് തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി
നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി
നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി വിധി. വനഭൂമിയാണെന്ന് കാണിച്ച് 2013ലാണ് സർക്കാർ മിന്നമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഏറ്റെടുത്തത്. ഈ ബംഗ്ലാവാണ് രണ്ടാഴ്ചക്കുള്ളിൽ ഉടമസ്ഥന് തിരിച്ചു നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.
ആ ഭൂമി അളന്നുതിട്ടപ്പെടുത്തണമെന്നും കോടതി പുറപ്പെടുവിച്ച് ഉത്തരവില്‍ പറയുന്നു. മുമ്പ് ഹൈക്കോടതിയും ഈ ബംഗ്ലാവ് സര്‍ക്കാര്‍ തിരിച്ചു നൽകണമെന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് തിരിച്ചടിയായി ഇത്തരമൊരു വിധി വന്നത്.