ഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം വിലക്കുന്നത് ഭരണഘടന ലംഘനമണെന്ന് ആവർത്തിച്ച് സുപ്രീം കോടതി. 10 മുതൽ 50 വരെ പ്രായമുള്ള സ്ത്രീകൾക്ക് മാത്രം ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തുന്നത് ഭരണഘടനയുടെ ധാർമികതക്ക് എതിരാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സ്ത്രീ പ്രവേശനം അനുവദിക്കാനാകില്ല എന്ന് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചതൊടെയാണ് കോടതി ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. നേരത്തെ അഞ്ച് ദിവസം മാത്രം സ്ത്രീകൾക്ക് പ്രവേശനം നൽകാൻ തയ്യാറാണ് പറഞ്ഞ ദേവസ്വം ബോർഡ് ഇപ്പോൾ സ്ത്രീ പ്രവേശം എതിർകുന്നത് നിലാപാടിൽ സ്ഥിരതയില്ലാത്തതിനാലാണെന്ന് കോടതി വിമർശിച്ചു
41 ദിവസം തുടർച്ചയായി വൃതം അനുഷ്ടിക്കാൻ സാധിക്കാത്തതിനാലാണ് സ്ത്രികൾക്ക് പ്രവേശനം അനുവദിക്കാത്തത് എന്നും മണ്ഡലകാലത്ത് പ്രവേസനമനുവദിക്കാം എന്നുമാണ് ദേവസ്വം ബോർഡ് നേരത്തെ ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതിയിലെത്തിയപ്പോൾ അയ്യപ്പൻ ബ്രംഹ്മചാരിയായതിനാലാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് എന്ന് നിലപാടിൽ മാറ്റം വരുത്തിയിരുന്നു.