Webdunia - Bharat's app for daily news and videos

Install App

ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (17:20 IST)
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ആശ്വാസകരമായ നിര്‍ദേശവുമായി സുപ്രീംകോടതി.

ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. സുപ്രീം കോടതി കേസ് വ്യാഴാഴ്‌ചവരെ നീട്ടി.

തനിക്ക് 74 വയസുണ്ടെന്നും ഇക്കാരണത്താല്‍ സംരക്ഷണം നല്‍കണമെന്നും വീട്ടുതടങ്കല്‍ പരിഗണിക്കണമെന്നുമായിരുന്നു ചിദംബരത്തിന്റെ ആവശ്യം. എന്നാല്‍, വീട്ടുതടങ്കൽ ആവശ്യം കോടതി തള്ളിയെങ്കിലും ജുഡീഷൽ കസ്റ്റഡിയിൽ ഇളവ് അനുവദിക്കുകയായിരുന്നു.

ഒരു വ്യക്തിയെ ഇങ്ങനെ അപമാനിക്കാനാകില്ലെന്നും ചിദംബരത്തെ തിഹാർ ജയിലിൽ അയക്കാനാകില്ലെന്നും അദ്ദേഹത്തിന്റെ അബിഭാഷകനായ കബിൽ സിബൽ പറഞ്ഞു. കഴിഞ്ഞ മാസം 21 രാത്രിയാണ് ചിദംബരം അറസ്റ്റിലായത്. ഡൽഹിയിലെ സിബിഐ ആസ്ഥാനത്തെ സ്യൂട്ട് റൂമിലാണ് ചിദംബരത്തെ താമസിപ്പിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments