ഡല്‍ഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആചാരപരാമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിനും അവകാശമുണ്ടെന്ന വാദം അംഗീകരിച്ച് സുപ്രീം കൊടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. എന്നാൽ ക്ഷേത്രത്തിന്റെ ഭരണചുമതല ജില്ലാ ജഡ്ജി അധ്യക്ഷനായ താല്‍ക്കാലിക സമിതിതിയ്ക്ക് ആയിരിയ്ക്കും എന്നും കോടതി വ്യക്തമാക്കി ഒരു രാജാവിന്റെ മരണത്തോടെ ക്ഷേത്രത്തില്‍ രാജകുടുംബത്തിനുള്ള അധികാരം ഇല്ലാതാകില്ലെന്നും ബി നിലവറ തുറക്കുന്ന കാര്യത്തില്‍ ഭരണ സമിതിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
പുതിയ ഭരണസമിതി രൂപീകരിയ്ക്കുന്നത് വരെ താൽക്കാലിക ഭാരണസമിതിയ്ക്ക് തുടരാം, ഭരണസമിതിയില്‍ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്. 1991ല്‍ അവസാനത്തെ രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിന് ക്ഷേത്രഭരണത്തില്‍ അവകാശം ഇല്ലാതാകും എന്ന ഹൈക്കോടതി വിധിക്കെതിരെയും നിലവറകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ട് രാജകുടുംബം നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. നിലവറകളിലെ അമൂല്യവസ്തുക്കള്‍ തിട്ടപ്പെടുത്തണമെന്നും രാജകുടുംബത്തിനുകൂടി പങ്കാളിത്തമുള്ള ട്രസ്റ്റ് രൂപീകരിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.
നിലവറയിലെ അമൂല്യവസ്തുക്കള്‍ തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ക്ഷേത്രകാര്യങ്ങള്‍ പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെയും സാമ്പത്തിക തിരിമറികള്‍ അന്വേഷിക്കുന്നതിന് മുന്‍ സിഎജി വിനോദ് റായിയെയും കോടതി നിയോഗിച്ചിരുന്നു. ബി നിലവറ തുറന്ന് സ്വത്തുക്കൾ തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിന്നുവെങ്കിലും. രാജകുടുംബം എതിര്‍ത്തതിനെ തുടർന്ന് പിന്നീട് വിദഗ്ധസമിതി പരിഗണിക്കട്ടെയെന്ന് നിര്‍ദേശിയ്ക്കുകയായിരുന്നു. മറ്റു നിലവറകൾ തുറന്ന് സമിതി സ്വത്തുക്കളുടെ കണക്ക് തിട്ടപ്പെടുത്തിയിരുന്നു.