Webdunia - Bharat's app for daily news and videos

Install App

സുപ്രീംകോടതി വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്; ശബരിമലയില്‍ സ്‌ത്രീ പ്രവേശനം നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സുപ്രീംകോടതി വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്; ശബരിമലയില്‍ സ്‌ത്രീ പ്രവേശനം നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (09:03 IST)
ശബരിമലയില്‍ സ്‌ത്രീ പ്രവേശനം നീട്ടണമെന്ന് ആവശ്യപ്പെട്ട് പി ഡി ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണ്. ആ നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവിൽ, ജുഡീഷ്യൽ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളിൽ ഇക്കാര്യം പറയുന്നുണ്ട്- ഹൈക്കോടതി വ്യക്തമാക്കി. 
 
ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിധിയോട് എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹർജിക്കാരനോട് കോടതി സൂചിപ്പിച്ചു.
 
മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യവും ഒരുക്കം വരെ  ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു ഹര്‍ജി നല്‍കിയത്. മതിയായ സുരക്ഷ ഏര്‍പ്പെടുത്താതെ സ്‌ത്രീ പ്രവേശം നടപ്പാക്കാന്‍ ശ്രമിച്ചതാണ് കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ പ്രശ്‌നങ്ങൾക്ക് കാരണമെന്നായിരുന്നു ഹർജിയിലെ വാദം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

ആദായ നികുതി റിട്ടേണിനുള്ള സമയ പരിധി നീട്ടി

ആലപ്പുഴയില്‍ 38കാരനും 17കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഡെറ്റോള്‍ സോപ്പിനുള്ളില്‍ ബ്ലേഡ്, കുളിക്കുന്നതിനിടെ പത്ത് വയസ്സുകാരന് പരിക്ക്

Kerala Trawl Ban:കേരളത്തിൽ ട്രോൾ നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ

അടുത്ത ലേഖനം
Show comments