രാഹുൽ ഈശ്വറിനെതിരെ നടപടിയെടുക്കണമെന്ന് ശ്രീധരൻ പിള്ള

വ്യാഴം, 25 ഒക്‌ടോബര്‍ 2018 (18:21 IST)
ശബരിമലയിൽ യുവതികൾ പ്രവേശിക്കാനിടയായാൽ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയാക്കാൻ ആയിരുന്നു പ്ലാനെന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ  ശ്രീധരൻ പിള്ള.
 
ഭിന്ന ലിംഗക്കാരെ താൻ അപമാനിച്ചെന്ന് ആരോപിച്ച് സി.പി.എം വേട്ടയാടൻ ശ്രമിക്കുകയാണ്. ഭിന്നലിംഗക്കാരെ തനിക്കെതിരെ സമരത്തിറക്കിയത് സി.പി.എമ്മാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. ശബരിമല വിഷയത്തിൽ കോടതി അലക്ഷ്യ കേസിനെ ഭയക്കുന്നില്ല. അയ്യപ്പ വിശ്വാസികൾക്കായി എന്ത് ശിക്ഷകയും ഏറ്റ് വാങ്ങുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കന്യകയാണെങ്കില്‍ മാത്രം പൊലീസില്‍ ജോലി; പരിശോധന നിര്‍ബന്ധമാക്കുന്നു - നിയമം മാറ്റില്ലെന്ന് അധികൃതര്‍!