ശശി തരൂരിന് വേണ്ടി സുരേഷ് ബിജെപിയെ ഒറ്റി: സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ്

2014, 2019, 2024 കാലങ്ങളില്‍ ശശീതരൂരിന് വേണ്ടി ബിജെപിയെ സുരേഷ് ഒറ്റിയെന്നാണ് ആരോപണം.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 ഓഗസ്റ്റ് 2025 (15:16 IST)
suresh
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് വിഷ്ണു കൈപ്പള്ളി. 2014, 2019, 2024 കാലങ്ങളില്‍ ശശീതരൂരിന് വേണ്ടി ബിജെപിയെ സുരേഷ് ഒറ്റിയെന്നാണ് ആരോപണം. ഫേസ്ബുക്കിലാണ് ഇക്കാര്യം വിഷ്ണു ആരോപിച്ചത്. ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും ജനറല്‍ സെക്രട്ടറി സുരേഷിനെ വിമര്‍ശിച്ചതിന് കഴിഞ്ഞദിവസം വിഷ്ണുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 
ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി വിഷ്ണു രംഗത്തെത്തിയത്. എല്ലാ കാലത്തും ചുമതലയില്‍ തൂങ്ങിപ്പിടിച്ചു നില്‍ക്കാന്‍ വേണ്ടി മാറി മാറി വരുന്ന സംസ്ഥാന അധ്യക്ഷന്മാരോട് ചേര്‍ന്ന് നില്‍ക്കുകയും അതിനിടയില്‍ കൂടി കോര്‍ കമ്മിറ്റി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുകയും കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് നേരെ കൃത്രിമ ആരോപണങ്ങള്‍ സൃഷ്ടിച്ച് അവരുടെ പ്രതിച്ഛായ ഇല്ലാതാക്കാനും ശ്രമിക്കുന്ന ഒരു പഠിച്ച കള്ളനാണ് സുരേഷെന്ന് വിഷ്ണു പറയുന്നു. 
 
വിജയസാധ്യത ഉണ്ടായിരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇയാള്‍ തന്നെ കൂടെ നിന്നാണ് ഓ രാജഗോപാലിനെയും കുമ്മനം രാജശേഖരനെയും തോല്‍പ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ പകല്‍പോലെ വ്യക്തമുള്ള കാര്യമാണെന്നും വിഷ്ണു ആരോപിച്ചു. ഇതിന്റെ പ്രതിഫലമായി ശശി തരൂരിന്റെ റെക്കമെന്റഷനില്‍ മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ അഡ്മിഷന്‍ വാങ്ങിയതും തെളിവുസഹിതം ഇന്ന് പുറത്തുണ്ടെന്നും വിഷ്ണു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments