Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തിരുവനന്തപുരത്തെ ഈ നദികളില്‍ മുന്നറിയിപ്പ്

വ്യാപകമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Kerala Weather, August 12 Weather Alert, Rain Alert Kerala, Heavy Rain Kerala, Kerala Weather in Malayalam, കാലാവസ്ഥ, കേരള കാലാവസ്ഥ, കാലാവസ്ഥ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 15 ഓഗസ്റ്റ് 2025 (14:31 IST)
വ്യാപകമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5  mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തിരുവനന്തപുരം വാമനപുരം നദിയില്‍ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലര്‍ട്ട് നല്‍കിയിരിക്കുന്നു. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനാധിപത്യവും വോട്ടും കൊള്ളയടിക്കാത്ത രാജ്യം നിർമിക്കാം, സ്വാതന്ത്ര്യദിനത്തിൽ പോസ്റ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി