'നിങ്ങളോടു പറയാന്‍ സൗകര്യമില്ല'; ആംബുലന്‍സ് യാത്രയെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി സുരേഷ് ഗോപി

അതേസമയം സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സില്‍ ആണ് എത്തിയതെന്ന് ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാര്‍ സമ്മതിച്ചു

രേണുക വേണു
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (14:27 IST)
തൃശൂര്‍ പൂരം അലങ്കോലമാക്കിയ സമയത്ത് ആംബുലന്‍സില്‍ എത്തിയതിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി സുരേഷ് ഗോപി എംപി. താന്‍ ആംബുലന്‍സില്‍ അല്ല വന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പൂരനഗരിയിലേക്ക് എത്തിയതെന്നും ഇന്നലെ സുരേഷ് ഗോപി പറഞ്ഞിരുന്നു. ആംബുലന്‍സില്‍ വന്നെന്ന് പറയുന്നവര്‍ കണ്ടത് വല്ല മായകാഴ്ചയും ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 
 
'ആംബുലന്‍സില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. ബിജെപി നേതാക്കളും അത് സമ്മതിക്കുന്നുണ്ട്. പക്ഷേ താങ്കള്‍ പറഞ്ഞത് അതൊരു മായകാഴ്ചയാണെന്നാണ്' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. 'അതൊക്കെ ഞാന്‍ സിബിഐയോടു പറയും' എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. തന്റെ വഴിയില്‍ നിന്ന് മാറിനില്‍ക്കാനും സുരേഷ് ഗോപി ദേഷ്യത്തോടെ മാധ്യമപ്രവര്‍ത്തകരോടു പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ വഴിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സുരേഷ് ഗോപി പൊലീസിനു ആവശ്യപ്പെടുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ 'നിങ്ങളോടു പറയാന്‍ സൗകര്യമില്ല' എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

അതേസമയം സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സില്‍ ആണ് എത്തിയതെന്ന് ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാര്‍ സമ്മതിച്ചു. സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ മൊബൈല്‍ നമ്പറുകള്‍ +91 ല്‍ തുടങ്ങുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

ഹീമോഫീലിയ ബാധിതയ്ക്ക് രാജ്യത്താദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി കേരളം

കുടിയേറ്റക്കാർ രാജ്യം വിടണം, ബ്രിട്ടനെ പിടിച്ചുലച്ച് വമ്പൻ റാലി, പിന്തുണയുമായി ഇലോൺ മസ്കും

ഇസ്രയേല്‍ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം

അടുത്ത ലേഖനം
Show comments