Webdunia - Bharat's app for daily news and videos

Install App

Suresh Gopi: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ വിവാദം; കാര്‍ ഡ്രൈവറെ അടിച്ച് സുരേഷ് ഗോപി (വീഡിയോ)

തൃശൂരിലെ വീട്ടില്‍ നിന്ന് കാറില്‍ ഇറങ്ങിയ സുരേഷ് ഗോപി ഡ്രൈവറോട് മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു

രേണുക വേണു
വ്യാഴം, 6 ജൂണ്‍ 2024 (11:10 IST)
Suresh Gopi

Suresh Gopi: കാര്‍ ഡ്രൈവറെ അടിച്ച സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് കാറില്‍ വെച്ച് സുരേഷ് ഗോപി തന്റെ ഡ്രൈവറോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ നിയുക്ത പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി വരണാധികാരിയില്‍ നിന്ന് വിജയിച്ചതിന്റെ സാക്ഷ്യപത്രം വാങ്ങാന്‍ പോകുന്നതിനിടെയാണ് സംഭവം. 
 
തൃശൂരിലെ വീട്ടില്‍ നിന്ന് കാറില്‍ ഇറങ്ങിയ സുരേഷ് ഗോപി ഡ്രൈവറോട് മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. വാഹനം നിര്‍ത്താന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടപ്പോള്‍ അല്‍പ്പം ദൂരം കൂടി പോയാണ് ഡ്രൈവര്‍ക്ക് ബ്രേക്ക് ചവിട്ടാന്‍ സാധിച്ചത്. ഇതില്‍ കോപംപൂണ്ട സുരേഷ് ഗോപി പിന്നിലെ സീറ്റില്‍ ഇരുന്ന് ഡ്രൈവറെ അടിക്കുകയായിരുന്നു. 


വീഡിയോ പ്രചരിച്ചതോടെ നിരവധി പേര്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ തന്നെ ഇത്രയും ദാര്‍ഷ്ട്യം ആണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷം എന്തായിരിക്കും സ്ഥിതിയെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം സുരേഷ് ഗോപി സൗഹൃദത്തിന്റെ പുറത്ത് ചെയ്തതാകും എന്നുപറഞ്ഞ് ബിജെപിക്കാര്‍ അദ്ദേഹത്തെ ന്യായീകരിക്കുന്നുമുണ്ട്. 
 
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ വിജയം. 4,12,338 വോട്ടുകള്‍ സുരേഷ് ഗോപിക്ക് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments