Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെറ്റ് രമ്യ ഹരിദാസിന്റേത്, മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ച പലതും ചെയ്തില്ല, പഴി ചാരി പാലക്കാട് ഡിസിസി

Ramya Haridas

അഭിറാം മനോഹർ

, ബുധന്‍, 5 ജൂണ്‍ 2024 (17:02 IST)
ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പരാജയത്തില്‍ നേതൃത്ത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ വെല്ലുവിളിയായെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. മുതിര്‍ന്ന നേതാക്കളടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ക്ക് രമ്യ ചെവികൊടുത്തില്ല. എ വി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചതെന്നും എ തങ്കപ്പന്‍ പറഞ്ഞു.
 
അതിനിടെ ഈ വിവാദങ്ങളോട് രമ്യ ഹരിദാസ് പ്രതികരിച്ചു. വിവാദങ്ങള്‍ക്കില്ലെന്നും പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും രമ്യ വ്യക്തമാക്കി. ഡിസിസി പ്രസിഡന്റിന്റെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞങ്ങള്‍ എന്‍ഡിഎ സഖ്യത്തിലാണേ': ഇന്ത്യാ മുന്നണിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു