Webdunia - Bharat's app for daily news and videos

Install App

വയനാട്ടിൽ രാഹുലിനെതിരെ ബി ജെ പി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി ? അണിയറയിൽ തിരക്കിട്ട നീക്കങ്ങൾ

Webdunia
ഞായര്‍, 31 മാര്‍ച്ച് 2019 (12:55 IST)
രാഹുൽ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടുമെന്ന് ഉറപ്പായതോടെ. വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥിയെ മാറുമെന്ന് ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളപ്പള്ളി വ്യക്തമാക്കി. നിലവിൽ ബി ഡി ജെ എസിന്റെ മണ്ഡലമായ വയനാട് ബി ജെ പിക്ക് തന്നെ തിരികെ നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. മണ്ഡലത്തിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കണം ബി ജെ പി വയനാട് ജില്ല കമ്മറ്റി ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
 
വയനാട്ടിൽ രാഹുൽ മത്സരിക്കുകയാണ് എങ്കിൽ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിച്ചേക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തുഷാർ തൃശൂരിൽ നിന്നു തന്നെ ജനവിധി തേടും എന്ന് വ്യക്തമാക്കി. വയനാ‍ട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയെ കുറിച്ച് ഞായറാഴ്ച വൈകുന്നേരത്തിനുള്ളിൽ തന്നെ ധാരനയാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് തുഷാർ വെള്ളപ്പള്ളി പറഞ്ഞു.
 
പൈലി വാത്യാട്ടിനെയാണ് നിലവിൽ വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുൽ വയനാട്ടിൽ മത്സരിക്കുകയാണ് എങ്കിൽ സ്ഥനാർത്ഥിയെ മാറ്റിയേക്കും എന്ന് പ്രഖ്യാപന വേളയിൽ തന്നെ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുനു. മണ്ഡലത്തിൽ അറിയപ്പെടുന്ന സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കണം എന്ന ആവശ്യം ഉയർന്നതോടെ സുരേഷ് ഗോപി വയനാട്ടിൽ സ്ഥാനാർത്ഥിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments