Webdunia - Bharat's app for daily news and videos

Install App

'പറ്റൂല്ല സാറേ'; ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ച സുരേഷ് ഗോപിയെ നിർത്തിപ്പൊരിച്ച് വീട്ടമ്മ; വൈറലായി വീഡിയോ

എസ് സുരേഷിന് വോട്ട് തേടിയാണ് താന്‍ വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ അതിന് വീട്ടമ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

തുമ്പി എബ്രഹാം
ബുധന്‍, 23 ഒക്‌ടോബര്‍ 2019 (11:22 IST)
വട്ടിയൂര്‍കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിയിറങ്ങുന്നതിനിടെ നടനും എംപിയുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നൽകിയ മറുപടി വൈറലാകുന്നു. 
എസ് സുരേഷിന് വോട്ട് തേടിയാണ് താന്‍ വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ അതിന് വീട്ടമ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
 
സാറ് മത്സരിക്കുകയാണെങ്കില്‍ വോട്ടിടാമെന്നും അല്ലാതെ സിപിഐഎം സ്ഥാനാര്‍ത്ഥിയല്ലാത്ത മറ്റൊരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്. ഞാന്‍ നില്‍ക്കുന്നതിന് തുല്യമാണ് സുരേഷ് എന്നും അവരെ കൊണ്ട് പണിയെടുപ്പിക്കാന്‍ പോകുന്നത് ഞാനാണെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും അതൊന്നും സാറ് പറയരുതെന്നും സാറ് സിനിമയില്‍ ആയതുകൊണ്ടും സാറിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ സാറിന് വോട്ട് ചെയ്യാമെന്നും അല്ലാതെ വേറെ ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും വീട്ടമ്മ ആവര്‍ത്തിച്ചു.
 
ഇതോടെ ഞാന്‍ അത് ബഹുമാനിക്കുന്നു എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു സുരേഷ് ഗോപി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

അടുത്ത ലേഖനം
Show comments