Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രചാരണശേഷം പോകേണ്ട വാഹനം എത്തിയില്ല; വഴിയാത്രികന്റെ സ്കൂട്ടറിൽ കയറി സുരേഷ് ഗോപി; നേതാവിനെ കാണാതെ പരക്കംപാഞ്ഞ് പ്രവര്‍ത്തകര്‍

മടങ്ങേണ്ട സമയത്തും വാഹനം എത്താത്തതിനാല്‍ അപ്പോള്‍ അതുവഴി വന്നഒരു യാത്രികന്റെ സ്കൂട്ടറിൽ താരം എങ്ങോട്ടെന്നില്ലാതെ പോയി.

പ്രചാരണശേഷം പോകേണ്ട വാഹനം എത്തിയില്ല; വഴിയാത്രികന്റെ സ്കൂട്ടറിൽ കയറി സുരേഷ് ഗോപി; നേതാവിനെ കാണാതെ പരക്കംപാഞ്ഞ് പ്രവര്‍ത്തകര്‍

തുമ്പി എബ്രഹാം

, ഞായര്‍, 13 ഒക്‌ടോബര്‍ 2019 (12:47 IST)
ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിനെത്തിനായി എറണാകുളം എത്തിയ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി ഒടുവില്‍ പെരുവഴിയിലായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയിൽ പങ്കെടുത്ത് വിമാനത്താവളത്തിലേക്ക് മടങ്ങേണ്ട താരത്തിന്‍റെ വാഹനം ഗതാഗത കുരുക്കിൽപ്പെട്ടതിനാല്‍ എത്താന്‍ വൈകി.
 
മടങ്ങേണ്ട സമയത്തും വാഹനം എത്താത്തതിനാല്‍ അപ്പോള്‍ അതുവഴി വന്നഒരു യാത്രികന്റെ സ്കൂട്ടറിൽ താരം എങ്ങോട്ടെന്നില്ലാതെ പോയി. ഇതോടെ സ്ഥാനാർത്ഥിയും പ്രവർത്തകരും അങ്കലാപ്പിലായി. അവര്‍ തങ്ങളുടെ നേതാവിനെ തേടി തലങ്ങും വിലങ്ങും ആളെയും അയച്ചു.
 
തിരച്ചിലിന്റെ ഒടുവില്‍ പരിഭ്രാന്തി അവസാനിപ്പിച്ച് ഒടുവിൽ താരത്തിന്‍റെ ഫോൺ കോളെത്തി. സുരേഷ് ഗോപി സുരക്ഷിതമായി വിമാനത്താവളത്തിലെത്തുമെന്നായതോടെ നിർത്തിവെച്ച പ്രചാരണം സ്ഥാനാർത്ഥിയും കൂട്ടരും വീണ്ടും ആരംഭിച്ചു.ഉപതെരഞ്ഞെടുപ്പില്‍ എറണാകുളതേക്ക് പ്രചാരണത്തിന് നേതാക്കളെത്തുന്നില്ലെന്ന സ്ഥാനാർത്ഥിയുടെ പരാതി പരിഹരിക്കാനാണ് താരപ്രചാരകൻ സുരേഷ് ഗോപിയെ തന്നെ പാർട്ടി മണ്ഡലത്തിൽ ഇറക്കിയത്.
 
ചേരാനല്ലൂരിൽ നിന്നും ആരംഭിച്ച സുരേഷ് ഗോപിയുടെ റോഡ് ഷോ സൗത്ത് ചിറ്റൂരിലെത്തിയപ്പോൾ മടങ്ങേണ്ട സമയം ആയതും വാഹന കുരുക്കുമാണ് ഇതിനെല്ലാം വഴിവെച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് മകൻ അമ്മയെ കൊന്ന് വീട്ടുവളിപ്പിൽ കുഴിച്ചുമൂടി; അറസ്റ്റ്