Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരല്ലാതെ വേറൊന്നും വേണ്ട; കടുപ്പിച്ച് സുരേഷ് ഗോപി

പാര്‍ട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശൂരില്‍ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍

Suresh Gopi only wants to contest from Thrissur
, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (11:55 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാനുള്ള ആഗ്രഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച് സുരേഷ് ഗോപി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും തൃശൂര്‍ സീറ്റ് തന്നെ വേണമെന്നുമാണ് സുരേഷ് ഗോപിയുടെ ആവശ്യം. തൃശൂര്‍ അല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും സുരേഷ് ഗോപി അറിയിച്ചു. തൃശൂരും തിരുവനന്തപുരവും ആണ് സുരേഷ് ഗോപിക്കായി ബിജെപിയുടെ പരിഗണനയിലുള്ളത്. 
 
പാര്‍ട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശൂരില്‍ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരിലെ ക്രിസ്ത്യന്‍ സഭകളുമായി സുരേഷ് ഗോപിക്കുള്ള അടുപ്പവും ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ച് ഇടയ്ക്കിടെ തൃശൂര്‍ എത്തുന്ന സുരേഷ് ഗോപി ജനങ്ങളുടെ വിഷയങ്ങളില്‍ ശക്തമായി ഇടപെടാറുണ്ട്. 
 
അതേസമയം, കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ തൃശൂരില്‍ നിലവിലെ എംപിയായ ടി.എന്‍.പ്രതാപന്‍ തന്നെ മത്സരിക്കാനാണ് സാധ്യത. പ്രതാപന് വ്യക്തിപരമായി താല്‍പര്യക്കുറവ് ഉണ്ടെങ്കിലും പാര്‍ട്ടി നിര്‍ബന്ധത്തിനു വഴങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മന്ത്രിയായ വി.എസ്.സുനില്‍കുമാര്‍ ആയിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം: അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കും