Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാണ് ‘മാക്രിക്കൂട്ടം’?, സുരേഷ് ഗോപിയുടേത് എന്തു ഭാഷ?: ബിജെപി എംപിയെ പൊളിച്ചടുക്കി മുഖ്യമന്ത്രി

പ്രിയപ്പെട്ട സുരേഷ്‌ഗോപി, അല്‍പ്പം രാഷ്ട്രീയ പക്വത കാണിക്കൂ; മുഖ്യമന്ത്രി

ആരാണ് ‘മാക്രിക്കൂട്ടം’?, സുരേഷ് ഗോപിയുടേത് എന്തു ഭാഷ?: ബിജെപി എംപിയെ പൊളിച്ചടുക്കി മുഖ്യമന്ത്രി
തിരുവനന്തപുരം , ശനി, 20 മെയ് 2017 (17:42 IST)
എംപി ഫണ്ട് വിനിയോഗത്തിന് കേരളത്തിലെ നേതാക്കള്‍ തടസം നില്‍ക്കുന്നുവെന്ന സുരേഷ് ഗോപി എംപിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുംബൈയിൽ ചെന്ന് എംപി കേരളത്തെ അപമാനിച്ചത് ദൗർഭാഗ്യകരമാണ്.

എംപി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. 'മാക്രിക്കൂട്ടം' തടസം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? - എന്നു മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

Dear Suresh Gopi please exercise political maturity and commitment to the development agenda of Kerala. ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയിൽ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്.

എം പി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. 'മാക്രിക്കൂട്ടം' തടസ്സം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളിൽ ദുരനുഭവമുണ്ടായോ?

കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാർട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.

എം പി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകും.

അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടിക്ക് വധശിക്ഷ കിട്ടിയതിന് കാരണം ഇതോ?