Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനധികൃത പണപ്പിരിവ് : റവന്യൂ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

അനധികൃത പണപ്പിരിവ് : റവന്യൂ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍

, ശനി, 15 ഏപ്രില്‍ 2023 (19:50 IST)
കോഴിക്കോട്: റോഡ് വികസനവുമായി ബന്ധപ്പെട്ടു സ്ഥലത്തെ വീടുകളിൽ കയറി പണം ആവശ്യപ്പെട്ട റവന്യൂ ഉദ്യോഗസ്ഥനെ അധികൃതർ സസ്‌പെൻഡ് ചെയ്തു. കിഫ്‌ബി സ്‌പെഷ്യൽ തഹസീൽദാർ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ ടി.പി.സുധീറിനെയാണ് റവന്യൂ വകുപ്പ് സസ്‌പെൻഡ് ചെയ്തത്.

ഔദോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് സസ്‌പെൻഷൻ നടപടി. പുതിയങ്ങാടിയിലെ കൃഷ്ണൻ നായർ റോഡ് വികസനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ വീടുകളിൽ കയറിയാണ് സുധീർ പണം ആവശ്യപ്പെട്ടത്. റോഡ് വികസന സമയത്തു ഭൂമി നഷ്ടപ്പെടുന്ന വീട്ടുടമയുടെ ഫോണിൽ വിളിച്ചു രേഖകൾ വേഗം ശരിയാക്കുന്നതിന് അഞ്ഞൂറ് രൂപ മുതൽ രണ്ടായിരം രൂപ വരെയാണ് ആവശ്യപ്പെട്ടത്.

ഇങ്ങനെ ഫോൺ ചെയ്തപ്പോൾ ഒരു വീട്ടുടമ വീട്ടിലെത്തിയാൽ പണം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സുധീർ പണം വാങ്ങാനായി വീട്ടിൽ എത്തിയപ്പോഴാണ് പിടിയിലായത്. തുടർന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷങ്ങളുടെ വെട്ടിപ്പ് : ബേക്കറി മാനേജർ അറസ്റ്റിൽ