Select Your Language

Notifications

webdunia
webdunia
webdunia
webdunia

“അവസാനം ഉള്ളിക്കറിപോലെയാകരുത്”; കെ സുരേന്ദ്രനെ പൊളിച്ചടുക്കി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്

കെ സുരേന്ദ്രനെ പൊളിച്ചടുക്കി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്

k surendran
തിരുവനന്തപുരം , വ്യാഴം, 25 മെയ് 2017 (18:43 IST)
ചാനല്‍ ചര്‍ച്ചയില്‍ മോശമായി പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്.

തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചതുമായി ബന്ധപ്പട്ട് എഷ്യാനെറ്റ് ന്യൂസ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സുരേന്ദ്രന്‍ സന്ദീപാനന്ദ ഗിരിയെ കള്ളസ്വാമിയെന്നും തട്ടിപ്പുകാരനെന്നും ആക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ് സന്ദീപാനന്ദ ഗിരി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.  

സന്ദീപാനന്ദ ഗിരിയുടെ പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൈലാസയാത്രയിലായതിനാൽ കേരളത്തിലെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിഞ്ഞില്ല.
ഒരു സ്വാമിയുടെ ലിംഗം മുറിച്ചസംഭവവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലൽ ചർച്ചയിൽ ഭാരതീയ ജനതാ പാർട്ടിയുടെ കെ.സുരേന്ദ്രൻ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകൾ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടു.

സുരേന്ദ്രാ.... കെ. സുരേന്ദ്രാ... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ................

സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ,
ഇനി അതല്ല സുരേന്ദ്രന്റെ മാതാവിൽ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഢിപ്പിക്കാൻ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?
നമ്മൾ തമ്മിൽ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ....

സുരേന്ദ്രൻ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്?
പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കിൽ ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതിൽ സുരേന്ദ്രൻ ഇത് തെളിയിക്കണം.

സുരേന്ദ്രാ... സുരേന്ദ്രൻ ഒ.രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടൻ പറഞ്ഞുതരും.
മാനനീയ പി.പരമേശ്വർജിയോടു ചോദിക്കൂ..
അതുമല്ലെങ്കിൽ സി.കെ.പത്മനാഭനോടു ചോദിക്കൂ.. സി.കെ.പി പറഞ്ഞുതരും.
അഭിപ്രായ ഭിന്നതകൾ പലവിഷയങ്ങളിലുമുണ്ട്. അതോരുവീട്ടിൽ പോലുമില്ലേ സുരേന്ദ്രാ..
സുരേന്ദ്രൻ അറിയുന്ന സ്വാമിയുടെ ഗണത്തിൽ പെടില്ല സന്ദീപാനന്ദ ഗിരി സുരേന്ദ്രാ..
പറഞ്ഞത് സുരേന്ദ്രൻ തെളിയിക്കണം.
അവസാനം ഉള്ളിക്കറിപോലെയാകരുത്....


സ്വാമി സന്ദീപാനന്ദ ഗിരി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാസിക് ജില്ലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയത് ഷാരൂഖ്ഖാന്റെ വസതിക്ക് മുന്നിലോ?