Publish Date: Fri, 10 Jul 2020 (15:08 IST)
Updated Date: Fri, 10 Jul 2020 (15:13 IST)
സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എന്‍ഐഎ തടഞ്ഞു. താന്‍ നിരപരാധിയായതിനാല്‍ കസ്റ്റംസിനോട് ഒന്നും പറയാനില്ലെന്നാണ് സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറയുന്നത്. അടുത്ത ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കാമെന്നു പറഞ്ഞ കോടതി സ്വപ്‌നയുടെ അറസ്റ്റ് തടഞ്ഞിട്ടില്ല. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മാധ്യമങ്ങളാണ് ഇപ്പോള്‍ വിചാരണ നടത്തുന്നതെന്നും വരുന്നതൊക്കെ വ്യാജവാര്‍ത്തകളാണെന്നും അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും പറയാനില്ലെന്നും സ്വപ്‌ന പറഞ്ഞു. എന്നാല്‍ ഇത് രാജ്യസുരക്ഷയെ സംബന്ധിക്കുന്ന കേസാണെന്നും സ്വപ്നയെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്നും കസ്റ്റംസ് അറിയിച്ചു.