കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് വഴി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ഇത് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ രാത്രി വൈകി അപേക്ഷിച്ചതിനാൽ ഹൈക്കോടതി ഇത് ഇന്നത്തേക്ക് പരിഗണിക്കില്ല.
അതേ സമയം ഈ കേസില്‍ യുഎഇ കോൺസുലേറ്റ് അറ്റാഷയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നീക്കം ആരംഭിച്ചിട്ടുണ്ട്.ഇവർക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാൽ കേന്ദ്രവിദേശകാര്യ മന്ത്രാലയം വഴിയാണ് ഇടപെടലുകൾ.അന്വേഷണത്തോട് സഹകരിക്കുമെന്ന് യുഎഇയും അറിയിച്ചിട്ടുണ്ട്. ഇതിനിടെ സ്വപ്നയുടെ സുഹൃത്ത് കൂടിയായ ഒളിവിൽ പോയ സന്ദീപ് നായർ കള്ളക്കടത്ത് റാക്കറ്റിലെ സുപ്രധാനമായ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തി.ലാണ് സന്ദീപിന്‍റെ ഭാര്യ സൗമ്യയെ കൊച്ചിയിൽ എത്തിച്ച് ഐബി,റോ എന്നീ കേന്ദ്രങ്ങൾ ചോദ്യം ചെയ്‌തു.