ചെന്നൈയിൽ വെച്ച് ശിവശങ്കർ താലികെട്ടി, വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷിൻ്റെ ചതിയുടെ പത്മവ്യൂഹം
തൃശൂർ ആസ്ഥാനമായ കറൻ്റ് ബ്ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല പുസ്തകത്തിലുള്ളതെന്നാണ് വിവരം.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് വിവാദത്തെ പറ്റി വിവരിക്കുന്ന പുസ്തകത്തിന് ചതിയുടെ പത്മവ്യൂഹം എന്നാണ് പേരിട്ടിരിക്കുന്നത്. ചെന്നൈയിൽ വെച്ച് എം ശിവശങ്കർ തൻ്റെ കഴുത്തിൽ താലികെട്ടിയിരുന്നതായി പുസ്തകത്തിൽ പരാമർശമുണ്ട്.
നേരത്തെ എം ശിവശങ്കർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകം പുറത്തിറക്കിയിരുന്നു. തൃശൂർ ആസ്ഥാനമായ കറൻ്റ് ബ്ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല പുസ്തകത്തിലുള്ളതെന്നാണ് വിവരം.
ഒന്നാം പിണറായി സർക്കാറിൻ്റെ അവസാനക്കാലത്ത് സംസ്ഥാന സർക്കാരിൽ ആർക്കും സ്വർണക്കടത്തിൽ ബന്ധമില്ലെന്ന ശബ്ദരേഖ സർക്കാരിൻ്റെ സമ്മർദ്ദഫലമായി നൽകിയതാണെന്നും എല്ലാ കാര്യങ്ങളിലും കെ ടി ജലീൽ,നളിനി നെറ്റോ എന്നിവർക്ക് അറിവുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.