Fact Check: സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടോ?

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (10:38 IST)
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയില്ലെന്ന് പറഞ്ഞിട്ടുണ്ടോ? താന്‍ ജയിലില്‍ കിടന്ന സമയത്ത് ഈ വിവാദ വനിതയെ തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കഴിഞ്ഞ ദിവസം സ്വപ്‌ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് തന്നെ അറിയില്ലെന്ന് പറയുന്നത് കള്ളമാണെന്നുമാണ് സ്വപ്‌ന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, വാസ്തവത്തില്‍ സ്വര്‍ണക്കടത്ത് കേസ് വലിയ ചര്‍ച്ചാവിഷയമായി നില്‍ക്കുമ്പോള്‍ തന്നെ സ്വപ്‌ന സുരേഷിനെ തനിക്ക് അറിയാമെന്നും ആ പരിചയം എങ്ങനെയുള്ളതായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കത്തില്‍ 2020 ഒക്ടോബര്‍ 13 ലെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതേ കുറിച്ച് പറഞ്ഞിട്ടുള്ളത്. 
 
അന്ന് സ്വപ്‌ന സുരേഷിനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ: ' കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ് അവര്‍ (സ്വപ്‌ന) എന്റെ അടുത്ത് വന്നിരുന്നത്. ആ നിലയ്ക്കാണ് അവരെ പരിചയമെന്ന് ഞാന്‍ നേരത്ത നിങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് വസ്തുതയും. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ അവര്‍ക്കൊപ്പം സ്വപ്‌ന ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. ഒരു ചീഫ് മിനിസ്റ്ററും കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കാണുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ല. സാധാരണ നിലയില്‍ പല രീതിയില്‍ കാണുമല്ലോ. അവരുടെ ഒരു പരിപാടി നടക്കുന്നു. ആ പരിപാടിക്ക് ക്ഷണിക്കാന്‍, പോയാലും പോയില്ലെങ്കിലും മുഖ്യമന്ത്രി എന്ന നിലയ്ക്ക് ക്ഷണിക്കുന്നത് ഒരു മര്യാദയല്ലേ. അങ്ങനെ എപ്പോഴൊക്കെ അദ്ദേഹം വന്നിട്ടുണ്ടോ അപ്പോഴെല്ലാം അദ്ദേഹത്തിനൊപ്പം സ്വപ്‌നയും ഉണ്ടായിരുന്നു. നിരവധി തവണ വന്നിട്ടുണ്ടാകും. മൂന്ന്-നാല് കൊല്ലമായില്ലേ? അതിനിടയില്‍ പല തവണ കോണ്‍സുലേറ്റ് ജനറല്‍ വന്നിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ക്കൊപ്പം സ്വപ്‌നയും വന്നിട്ടുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു. 
 
കോണ്‍സുലേറ്റ് ജനറലിനൊപ്പം പലതവണ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌ന വന്നിട്ടുണ്ടെന്ന് പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കത്തില്‍ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ തന്നെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് സ്വപ്‌ന ഇപ്പോള്‍ പറയുന്നത്. സ്വപ്‌നയുടെ ഇപ്പോഴത്തെ പ്രസ്താവന നുണയാണെന്ന് മുഖ്യമന്ത്രിയുടെ പഴയ വാര്‍ത്താസമ്മേളനം കുത്തിപൊക്കി ഇടത് അനുകൂലികള്‍ വാദിക്കുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments