തൊഴിൽ തർക്കം തീർപ്പായി;തിരുവനന്തപുരം ജില്ലയിലെ സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു, തീരുമാനം തൊഴിൽമന്ത്രിയുടെ ഇടപെടലിൽ

അഭിറാം മനോഹർ
വ്യാഴം, 6 മാര്‍ച്ച് 2025 (19:44 IST)
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു.   
റസ്റ്റോറന്റ്‌റ് മുതല്‍ ഡെലിവറി പോയിന്റ് വരയുള്ള ദൂരത്ത് കിലോമീറ്ററിന് 6 രൂപ 50 പൈസ  നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയും ഒരു ഡെലിവറിക്ക് മിനിമം കൂലിയായി 25രൂപ ഉറപ്പാക്കിയും ഡെലിവറി പാര്‍ട്ണര്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് റസ്റ്റോറന്റ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 5 രൂപ എന്ന നിരക്കിലും ഡെലിവറി പൂര്‍ത്തീകരിച്ചുള്ള റിട്ടേണ്‍ ദൂരത്തിന് കിലോമീറ്ററിന് 6 രൂപ നിരക്ക് വ്യവസ്ഥകളോടെ അംഗീകരിച്ചുമാണ്  കൂലി പുതുക്കി നിശ്ചയിച്ചത്. മാര്‍ച്ച് 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. 
 
 ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നറിയിച്ച് തൊഴിലാളികളുടെ സംയുക്ത സമരസമിതി സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ മന്ത്രിയുടെ നിര്‍ദേശാനുസരണം നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
 
 അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.എം.സുനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി ഐ ടി യു പ്രതിനിധി സുകാര്‍ണോ,  ഐ എന്‍ ടി യു സി പ്രതിനിധി പ്രതാപന്‍,  എ ഐ റ്റി യു സി പ്രതിനിധി സജിലാല്‍,  റീജിയണല്‍ ഡയറക്ടര്‍ റാഹത്ത് ഖന്ന തുടങ്ങിയവര്‍  പങ്കെടുത്തു.
 
 ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍
 9745507225
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അസമില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ദ്ധിക്കുന്നു

മറ്റെന്നാള്‍ ഇന്ത്യാ സന്ദര്‍ശനത്തിന് പുടിനെത്തും; ഈ മൂന്ന് പ്രധാന കരാറുകള്‍ ഉണ്ടാകുമോയെന്ന ആശങ്കയില്‍ യുഎസും പാകിസ്ഥാനും

അടുത്ത ലേഖനം
Show comments