Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനകള്‍': ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരിം

'സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനകള്‍': ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരിം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 ഫെബ്രുവരി 2025 (13:47 IST)
ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് സിപിഐഎം നേതാവ് എളമരം കരിം. 'ഇത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടന. ഒറ്റയ്ക്ക് അവരുടെ സംഘടന ശക്തി കൊണ്ടൊന്നുമല്ല ഇന്ന് സംഭവിക്കുന്നത്. സമരത്തിന് പിന്നില്‍ ആരോ ഉണ്ടാകാം. നല്ല മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ അവര്‍ക്ക് ഹരമായി. പിന്നാലെ മഹിളാ കോണ്‍ഗ്രസ് വന്ന് മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറുന്നു. എല്ലാദിവസവും വാര്‍ത്ത വരുന്നു. അപ്പോള്‍ അങ്ങനെ ഒരു ശ്രദ്ധ പിടിച്ചുപറ്റിയെന്ന ആവേശത്തിലായിരിക്കും അവര്‍ തുടരുന്നത്.'- എളമരം കരിം പറഞ്ഞു.
 
 
തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കേണ്ടത് ഇങ്ങനെയല്ലെന്നും ട്രേഡ് യൂണിയനുകള്‍ ഒരിക്കലും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് പോകാന്‍ പാടില്ലെന്നും ഈ സമരം ചെയ്യുന്നവര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ലെന്നും എളമരം കരിം പറഞ്ഞു. 
 
അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരം 17ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പിന്തുണയുമായി ശശി തരൂര്‍ എംപി ഇന്ന് സമരപന്തലില്‍ എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലത്തൂരില്‍ മകന്റെ കൂട്ടുകാരനായ 14കാരനെ തട്ടിക്കൊണ്ടുപോയി; 35കാരിയെ പോക്‌സോ ചുമത്തി അറസ്റ്റുചെയ്തു