എറണാകുളം : രാസലഹരിയുമായി മണ്ടു യുവാക്കൾ പിടിയിൽ. തൊടുപുഴ സ്വദേശി ആഷിക് അൻസാരി(22), നോർത്ത് പറവൂർ സ്വദേശി സൂരജ് വി എസ് (21) എന്നിവരെയാണ് പിടികൂടിയത്.
രാസലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന നടത്തിയ പരിശോധനയിലാണ് യുവാക്കളുടെ പക്കൽ നിന്നും 2.92 ഗ്രാം കൊക്കെയിനും 0.37 ഗ്രാം എംഡിഎംഎയും പിടികൂടിയത്. കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പൊലിസും ചേർന്ന് കാക്കനാട് ഗ്രീൻ ഗാർഡൻ റോഡിൽ സ്ഥിതിചെയ്യുന്ന ഹാർവെസ്റ്റ് ഹോംസിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.