Webdunia - Bharat's app for daily news and videos

Install App

ഭൂമിയിടപാട് കേസ്; ആലഞ്ചേരിയെ അറസ്റ്റ് ചെയ്തേക്കും, രാജി ആവശ്യപ്പെട്ട് സഹായ മെത്രാന്മാര്‍ ബിഷപ്പ് ഹൗസില്‍

ഹൈക്കോടതി നിര്‍ദേശമാണ് അറസ്റ്റിലേക്ക് നയിക്കുക

Webdunia
വെള്ളി, 9 മാര്‍ച്ച് 2018 (10:42 IST)
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഇന്ന് പൊലീസ് കേസെടുക്കും. ഇതോടെ സംഭവത്തില്‍ പരസ്യ പ്രതിഷേവുമായി വൈദികര്‍  രംഗത്തെത്തി. കര്‍ദിനാളിന്റെ രാജി ആവശ്യപ്പെട്ട് വൈദികര്‍ കാക്കനാട്ടെ സഭാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. 
 
അതേസമയം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ കര്‍ദിനാളിനെതിരെ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നേതൃത്വം കൂടിആലോചന നടത്തുകയാണ്. ഗൂഢാലോചനകുറ്റം അടക്കമുള്ളതിനാല്‍ കര്‍ദിനാളിനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
 
സഹായ മെത്രാന്മാരായ ജോസ് പുത്തന്‍വീട്ടില്‍, സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ ബിഷപ്പ് ഹൗസിലെത്തി മാര്‍ ആലഞ്ചേരിയെ കാണും. ഭൂമിയിടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ ആലഞ്ചേരി മാറിനില്‍കണമെന്ന് വൈദികര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.  
 
ഭൂമിയിടപാട് കേസില്‍ ആലഞ്ചേരി അടക്കം നാല് പേർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശമാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. ആലഞ്ചേരി അടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുക്കുക. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ ജോഷ് പൊതുവ, ഫാ വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.
 
കര്‍ദ്ദിനാളിനെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് പൊലീസിന് കഴിഞ്ഞ ദിവസം കിട്ടിയിരുന്നില്ല. ഇന്ന് പകര്‍പ്പ് ലഭിക്കുന്നതിന് പിന്നാലെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു തുടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് എറണാകുളം സെന്‍‌ട്രല്‍ പൊലീസ് വ്യക്തമാക്കി.
 
സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമായി പ്രതികരിച്ചിരുന്ന വൈദികര്‍ പരസ്യമായി മാര്‍ ആലഞ്ചേരിക്കെതിരെ രംഗത്തുവരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

ഓപ്പറേഷന്‍ സിന്ധു: 4,400ലധികം ഇന്ത്യന്‍ പൗരന്മാരെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡ്യൂട്ടിക്കിടെ ഉറങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments