Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിലെ വിറപ്പിച്ച് ഹൈക്കോടതി; മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ് - കേസെടുക്കുമെന്ന് പൊലീസ്

ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിലെ വിറപ്പിച്ച് ഹൈക്കോടതി; മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ് - കേസെടുക്കുമെന്ന് പൊലീസ്

ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിലെ വിറപ്പിച്ച് ഹൈക്കോടതി; മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ് - കേസെടുക്കുമെന്ന് പൊലീസ്
കൊച്ചി , ചൊവ്വ, 6 മാര്‍ച്ച് 2018 (15:41 IST)
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി അടക്കം നാല് പേർക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കര്‍ദ്ദിനാളിനെതിരെ ഉടന്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഗൂഢലോചന അടക്കം ചുമത്തി അന്വേഷിക്കനുള്ള തെളിവുകളുണ്ട് ഭൂമി ഇടപാടില്‍. ഗൂഢാലോചന, വിശ്വാസവഞ്ചന എന്നിവയെല്ലാം പ്രഥമദൃഷ്ട്യാ പ്രകടമാണ്. അതിനാല്‍ അന്വേഷണം നിഷ്പക്ഷമായിരിക്കണം. കോടതിയുടെ പരാമർശങ്ങൾ ഒന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

വൈദികനായ ജോഷി പുതുവ, മോണ്‍ സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ജസ്റ്റീസ് ബി കെമാല്‍ പാഷയുടെ ബെഞ്ച് ഉത്തരവിട്ടത്. കേസില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്തുന്നതില്‍ ഒരു തടസവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സഭാ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലും ഇടനിലക്കാരന്റെ വാദങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. തങ്ങളുടെ വാദങ്ങൾ നിരത്താൻ അവസരം കിട്ടിയില്ലെന്ന കർദ്ദിനാളിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വത്തുകള്‍ കൈകാര്യം ചെയ്യാനുമുള്ള അധികാരം തനിക്ക് മാത്രമാണെന്നും തന്നെ നിയന്ത്രിക്കാനുള്ള അവകാശമുള്ളതുമെന്ന കര്‍ദ്ദിനാളിന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്. സഭയുടെ സർവ്വാധിപനാണ് കര്‍ദ്ദിനാളെന്ന വാദം അംഗീകരിക്കാനാകില്ല, അതിരൂപതയെന്നത് സാങ്കൽപിക ട്രസ്റ്റല്ല, കര്‍ദ്ദിനാള്‍ പരമാധികാരിയുമല്ല. കാനോൻ നിയമത്തിൽ പോലും കര്‍ദ്ദിനാള്‍ സർവാധികാരിയല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

കര്‍ദ്ദിനാള്‍ രാജാവല്ല. സഭയുടെ സ്വത്തുകള്‍ വിശ്വാസികളുടേതാണ്. അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകൾക്ക് വിധേയമാണ്. മേജർ ആർച്ച് ബിഷപ്പും രാജ്യത്തെ നിയമക്കൾക്ക് വിധേയനാണ്. രൂപതയ്‌ക്കു വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സാധാരണവിശ്വാസികള്‍ സംഭാവന ചെയ്തതാണ് രൂപതയുടെ സ്വത്തുകള്‍ അത് ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല സ്വത്തുക്കൾ സ്വന്തം താൽപര്യപ്രകാരം കൈകാര്യം ചെയ്യാൻ കഴിയില്ല നിയമാണ് എല്ലാത്തിലും വലുതെന്നും കോടതി രാവിലെ വ്യക്തമാക്കിയിരുന്നു.

ആലഞ്ചേരി ഉൾപ്പെട്ട ഭൂമി തട്ടിപ്പിനെതിരെ പരാതി നൽകിയിട്ടും സെൻ​ട്രൽ പൊലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ചേർത്തല സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാദിയ ഇസ്ലാം മതം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് പിതാവ് അശോകന്‍