ഡിജിപി സ്ഥാനത്ത് നിന്നും തന്നെ മാറ്റിയത് രാഷ്ട്രീയ പകപോക്കൽ; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് സെൻകുമാർ
സർക്കാരിനെതിരെ ആഞ്ഞടിച്ച് സെൻകുമാർ
ക്രമസമാധാന ചുമതലയുള്ള ഡി ജി പി സ്ഥാനത്ത് നിന്നും തന്നെ മാറ്റിയത് രാഷ്ട്രീയ പകപോക്കൽ ആണെന്ന് ടി പി സെൻകുമാർ ആരോപിച്ചു. ഡി ജി പി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ സുപ്രിംകോടതിയിൽ നൽകിയ ഹർജിയിലാണ് സെൻകുമാർ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
പി ജയരാജന്‍ ഉള്‍പ്പെടെ സിപിഐഎം നേതാക്കള്‍ക്ക് എതിരെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ നടപടി എടുത്തതാണ് പകപോക്കലിന് കാരണമെന്നും ഹർജിയിൽ പറയുന്നു. ടി പി ചന്ദ്രശേഖരന്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളില്‍ എടുത്ത നിലപാടാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ക്കാന്‍ കാരണമായതെന്നും ടി പി സെന്‍കുമാര്‍ ആരോപിച്ചു.