ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞത് തമിഴ്, ആന്ധ്രാ തീർത്ഥാടകർ

Webdunia
ബുധന്‍, 16 ജനുവരി 2019 (11:04 IST)
ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ യുവതികളെ തടഞ്ഞത് അന്യസംസ്ഥാനത്തുനിന്നെത്തിയ തീർത്ഥാടകർ. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സുഭന്‍, മിഥുന്‍, സജേഷ് എന്നിവര്‍ക്കൊപ്പമാണ് ഷനിലയും രേഷ്മയും ദര്‍ശനത്തിനെത്തിയത്.
 
പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന്  നടന്നു തുടങ്ങിയത്. ഇവരെ ആന്ധ്രയില്‍ നിന്നുള്ള അഞ്ചുപേരാണ് ആദ്യം തിരിച്ചറിയുകയും തടയുകയും ചെയ്‌തത്. പോലീസ് ഇവരെ നീക്കം ചെയ്തു യുവതികളുമായി മുന്നോട്ട് പോയെങ്കിലും നീലിമലയില്‍ വെച്ച്‌ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തുകയായിരുന്നു. 
 
പ്രതിഷേധം ശക്തമായതോടെ  ഇവര്‍ ശരണംവിളികളുമായി നിലത്തിരുന്ന് യുവതികള്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞു. ശേഷം യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. നീലിമലയിൽ നിന്ന് പൊലീസ് വാഹനത്തിലാണ് യുവതികളെ നീക്കിയത്. പമ്പയിലേക്കാണ് ഇവരെ കൊണ്ടുപോയത്. 
 
അതേസമയ, യുവതികളെ തടയാൻ മലയാളികളിൽ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിഭാഗം പേരും അന്യസംസ്ഥാനത്തുനിന്നുള്ളവരാണ്. തീർത്ഥാടകരെ മുൻനിർത്തി യുവതികളെ തടയുക എന്നതിന്റെ ഭാഗമാണിതെന്ന് പൊലീസ് വിലയിരുത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments